മൈസൂരുവിൽ വിദ്യാർഥിനിയെ പുലി കടിച്ചുകൊന്നു



മൈസൂരു > മൈസൂരുവിൽ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. ടി നരസിപുര താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ മേഘ്‌നയാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി ഏഴിന്‌ വീട്ടില്‍നിന്ന്‌ കൃഷിയിടത്തിലേക്ക്‌ പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. അടുത്തിടെ നരസിപുര താലൂക്കിൽ മറ്റൊരു പെൺകുട്ടിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.   Read on deshabhimani.com

Related News