ദുരിതാശ്വാസനിധി; റിമാ കല്ലിങ്കലിന്റെ ചലഞ്ച്‌ ഏറ്റെടുത്ത്‌ പാർവ്വതി തിരുവോത്ത്‌



കൊച്ചി > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകാനുള്ള നടി റിമാ കല്ലിങ്കലിന്റെ ചലഞ്ച്‌ ഏറ്റെടുത്ത്‌ പാർവ്വതി തിരുവോത്ത്‌. കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ബിജിബാലിന്റെ ചലഞ്ച്‌ ഏറ്റെടുത്താണ്‌ റിമ സംഭാവന നൽകിയ രസീത്‌ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. ഒപ്പം പാർവ്വതി തിരുവോത്ത്‌, ഗീതു മോഹൻദാസ്‌, നകുൽ മേത്ത, ദിവ്യാ ഗോപിനാഥ്‌ തുടങ്ങിവേരേയും റിമ ചലഞ്ച്‌ ചെയ്‌തു. സംഭാവന നൽകിയ രസീത്‌ പോസ്‌റ്റ്‌ ചെയ്‌ത പാർവ്വതി റോഷൻ മാത്യു, ദർശന രാജേന്ദ്രൻ തുടങ്ങിയവരേയും ചലഞ്ച്‌ ചെയ്‌തിട്ടുണ്ട്‌. നടൻ ടൊവിനോ തോമസിന്റെ ചലഞ്ച്‌ ഏറ്റെടുത്ത്‌ സംവിധായകൻ ബേസിൽ ജോസഫും സംഭാവന നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News