വിമാനത്തിലെ അക്രമ ശ്രമം ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി



തിരുവന്തപുരം> കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഉണ്ടായത്‌ തികച്ചും അപലപനീയമായ സംഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി  പെരുമാറിയതിനെ ന്യായീകരിച്ച്‌ കോൺഗ്രസിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്. കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ  സമരങ്ങളുടെ തുടർച്ചതന്നെയാണിത്.  ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു Read on deshabhimani.com

Related News