ഉടല്‍ രണ്ടെങ്കിലും ചിന്ത ഒന്ന്‌



വൈക്കം> ഉടൽകൊണ്ട്  രണ്ടാണെങ്കിലും ചിന്ത കൊണ്ട് ഞങ്ങൾ ഒരുപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. വൈക്കം സത്യഗ്രഹ 100ാം വാർഷികഘോഷവേദിയിലാണ്‌ സ്‌റ്റാലിൻ പിണറായിയോടുള്ള സാഹോദര്യം വ്യക്തമാക്കിയത്‌. വൈക്കം സത്യഗ്രഹം രണ്ട് സംസ്ഥാനങ്ങളും ഒരുമിച്ച് ആഘോഷിക്കണമെന്ന് പറഞ്ഞപ്പോൾ ഉടനെ "സഖാവ് പിണറായി അനുകൂലമായി പ്രതികരിച്ചു. ""ഞങ്ങൾ നടത്താം, താങ്കൾ വരണം'' എന്നായിരുന്നു  അദ്ദേഹം പറഞ്ഞത്.  തമിഴ്നാട്ടിൽ ഇപ്പോൾ നിയമസഭ ചേരുന്ന സമയമാണ്. എങ്കിൽ പോലും വൈക്കത്ത് തീർച്ചയായും വരണമെന്ന് ആ സമയം ഞാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടവിട്ട്‌ മലയാളത്തിലേക്കും തമിഴിലേക്കും മാറിയ പ്രസംഗത്തിന്‌ വൻ കൈയടിയും കിട്ടി. Read on deshabhimani.com

Related News