വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ അക്രമിച്ച കേസ്: പ്രതികളായ യൂത്ത് കോൺ​ഗ്രസുകാർക്ക് ജാമ്യം



കൊച്ചി> മുഖ്യമന്ത്രി പിണറായി  വിജയനെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്ക് ജാമ്യം. റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണം. ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണം. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത്. പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവെക്കണം. അമ്പതിനായിരം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ്  കേസെടുത്തിട്ടുള്ളത്. Read on deshabhimani.com

Related News