സിഐടിയു പ്രവർത്തകന്റെ കൊലപാതകം; മൂന്ന്‌ എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ



തൃശ്ശൂർ > തൃശൂർ പറവട്ടാനിയിൽ സിഐടിയു പ്രവർത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശികളായ 3 എസ്‌ഡിപിഐ പ്രവർത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എസ്‌ഡിപിഐ പ്രവർത്തകനായ അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള മറ്റു 2 പേരുമാണ് അറസ്റ്റിലായത്. മത്സ്യ വിൽപനക്കിടെയാണ് എസ്‌ഡിപിഐ സംഘം തൃശൂരിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത്. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്‌ച പകൽ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകർത്തു. കഴുത്തിലും തോളിലും ഉൾപ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട്. Read on deshabhimani.com

Related News