സിനിമയെ തകര്‍ക്കാനാകരുത് സെന്‍സര്‍ നിയമങ്ങള്‍: ഫിലിം സൊസൈറ്റി ഫെഡറേഷന്‍



മലപ്പുറം> സിനിമയെ തകർക്കാനാകരുത്‌ പുതിയ സെൻസർ നിയമങ്ങളെന്ന് ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഓൺലൈൻ വാർഷിക പൊതുയോഗം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സെക്രട്ടറി വി കെ ജോസഫ്‌ അധ്യക്ഷനായി. റീജണൽ സെക്രട്ടറി കെ ജി മോഹൻകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മണമ്പൂർ രാജൻബാബു അനുശോചന പ്രമേയവും പി പ്രേമചന്ദ്രൻ ഭാവിപരിപാടികളും അവതരിപ്പിച്ചു. റീജണൽ കൗൺസിൽ അംഗം ചെറിയാൻ ജോസഫ് സ്വാഗതവും ജോ. സെക്രട്ടറി സി സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News