ചിറ്റൂരിൽ കോൺഗ്രസ്‌ വിട്ട്‌ 25 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം



ചിറ്റൂർ > പട്ടഞ്ചേരിയിൽ 25 കുടുംബം കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കും. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും വികസനവിരുദ്ധ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ്‌ പട്ടഞ്ചേരി ഒന്നാം വാർഡിലെ ആറാംപാടം കുന്നുമണിയിലെ 25 കുടുംബങ്ങൾ സിപിഐ എമ്മിനോടൊപ്പം ചേർന്നത്. മുൻ എംഎൽഎ കെ അച്യുതൻ, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ, ഒബിസി കോൺഗ്രസ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ എന്നിവരുടെ സ്വാധീനകേന്ദ്രത്തിലെ കുടുംബങ്ങളാണ്‌ കോൺഗ്രസ്‌ വിട്ടത്‌.   കോവിഡ് കാലത്ത് ക്ഷേമപെൻഷനായും റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങൾ വഴിയും ആരും പട്ടിണി കിടക്കില്ലെന്ന് പിണറായി സർക്കാർ ഉറപ്പുവരുത്തി. പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലും സ്‌കൂളുകളിലും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തി,  സേവനം കൂടുതൽ ജനോപകാരപ്രദമാക്കി. ഈ നേട്ടങ്ങളൊക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന്‌ പ്രവർത്തകർ പറഞ്ഞു. വർഗീയ കക്ഷികളുമായി കൂട്ടുകൂടാനും കോൺഗ്രസും മുസ്ലിംലീഗും ശ്രമിക്കുകയാണ്.   ഈ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേർ ഇതിനകം കോൺഗ്രസ്–-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് ജനപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്നു. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മിന്റെ ഭാഗമായവർക്ക് പട്ടഞ്ചേരിയിൽ സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ലോക്കൽ സെക്രട്ടറി എസ്‌ ശശിധരൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഡോ. വി ശ്രീകാന്ത്, ബ്രാഞ്ച് സെക്രട്ടറി ശെൽവൻ, കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News