ചിന്നക്കനാലിൽ രണ്ട് പതിറ്റാണ്ടിനിടെ കാട്ടുകൊമ്പന്മാര്‍ എടുത്തത്‌ 45 ജീവനുകള്‍

ബിഎൽ റാമിലെ മൊട്ടവാലൻ എന്ന കാട്ടാന. ഫോട്ടോ: പി വി സുജിത്‌


ശാന്തൻപാറ > ശാന്തൻപാറ ചിന്നക്കനാൽ മേഖലയിലെ കാട്ടുകൊമ്പന്മാരുടെ അക്രമണത്തിൽ രണ്ട് പതിറ്റാണ്ടായി പൊലിഞ്ഞത് 45 ജീവനാണ്. കാട്ടുകൊമ്പന്മാരിൽ ഏറ്റവും പ്രശ്‌നക്കാരൻ അരിക്കൊമ്പൻ തന്നെ. അരിക്കൊമ്പന്റെ ആക്രമണത്തില്‍ മാത്രം 11ഓളം പേരാണ് കൊല്ലപ്പെട്ടത്.  പന്നിയാറിലെ ശക്തിവേൽ, അശോകൻ, തലക്കുളത്തെ സാമൂവൽ, മൂലത്തുറയിലെ രംഗരാജ്, ഹനീഫ, വേലു, വിജി, ആനയിറങ്ങലിലെ അന്തോണിയമ്മ, മണി, പുതുപ്പാറയിലെ രാജയ്യ, രഘു, മുത്തയ്യ, കോരൻപാറയിലെ വിമല, മുരുകേശൻ, രാജാപ്പാറയിലെ ഷാജി തുടങ്ങി 17ഓളം പേർ10വർഷത്തിനുള്ളിൽ ശാന്തൻപാറ പഞ്ചായത്തിൽ മാത്രം മരണപ്പെട്ടു. ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളാണ്. Read on deshabhimani.com

Related News