ചിന്നാര്‍ക്കാടുകളില്‍ കൂൺ വസന്തം

ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപെട്ടി ഭാഗത്തുണ്ടായ 
ഫ്ളൈ അഗാറിക്ക് കൂണുകൾ


മറയൂർ> വൈവിധ്യമാർന്ന കൂണുകളുടെ നിറവിൽ മറയൂർ മലനിരകളിലെ ചിന്നാർക്കാടുകൾ. നിറത്തിലും വലുപ്പത്തിലും കാഴ്‌ചയിലും ഉൾപ്പെടെ വൈവിധ്യമാർന്ന ലക്ഷക്കണക്കിന് കൂണുകളാണ് ചിന്നാർ കാടുകളിൽ  തലയുയർത്തി നിൽക്കുന്നത്. സ്വാദേറിയ കൂണുകൾക്ക് ആദിവാസികൾ പ്രത്യേകം പേരുകൾ നൽകിയിട്ടുണ്ട്. കാളാൻ എന്നതാണ് കൂണിന്റെ തമിഴ്നാമം ആദിവാസികളും കാളാൻ എന്നാണ് വിളിച്ചുവരുന്നത് സൂര്യകാന്തി പൂവിനോളം വലുപ്പമുള്ളതും എരുമയുടെ അകിടിനോട് രൂപസാദൃശ്യമുള്ളതിനെ എരുമ മാടി കാളാൻ എന്നും,  മരത്തിനോട്  സാദൃശ്യമുള്ളതിനെ പൊട്ടിക്കാളാൻ എന്നും ശംഖിന്റെ ആകൃതിയുള്ളതിനെ സംഗുമാ കാളൻ എന്നും വിളിച്ചുവരുന്നു.   വുഡ് ഇയർ മഷ്റും,അഗാറിക്ക്, മാകൊറോ ഫംഗി, ഫ്ളൈ അഗാറിക്ക് മഷ്റും എന്നിവയാണ് പ്രധാനമായും ചിന്നാർ കാട്ടിൽ വളരെ ആകർഷണീയമായി കണ്ടുവരുന്നത്. വരണ്ട ഇലപൊഴിയും കാടുകൾ നിറഞ്ഞ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപെട്ടി മേഖലയിലെ ഇക്കോ ടൂറിസം സോണിലെ ജല്ലിമല, മാതിനി, ആനക്കയം, കന്നിമാര്, തൂവാനം എന്നിവിടങ്ങളിലെ മരങ്ങളിലും വള്ളിപടർപ്പുകളിലും നിലത്തും ധാരാളമായി കൂണുകൾ വളർന്ന് നിൽക്കുന്നത്. പശ്ചിമഘട്ടത്തിൽ വളരുന്ന കൂൺ ഇനങ്ങളിൽ ഭൂരിഭാഗം ഇനങ്ങളും മറയൂർ മലനിരകളിൽ കാണാൻ സാധിക്കും. ഇവയിൽ ഒട്ടുമിക്കതും ഭക്ഷ്യയോഗ്യവുമാണ് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി കുടികളിലുള്ളവർക്ക്‌ ഭക്ഷ്യയോഗ്യമായ കൂണുകളെയും തിരിച്ചറിയാനാകും. ഒരുദിവസത്തെ ആയുസ് മാത്രമാണ് ഉള്ളതെങ്കിലും എല്ലാ ദിവസങ്ങളിലും കൂണുകൾ പൊട്ടിവിരിയുന്നുണ്ട്.    കാട്ടിനുള്ളിലെ മലപുലയ കോളനികളിലെ ആദിവാസികൾ ഭക്ഷ്യയോഗ്യമായവ ശേഖരിച്ച് വിവിധ വിഭവങ്ങളാക്കി കഴിക്കുന്നു. ചിന്നാർകാട്ടിലെ ആദിവാസികളുടെ പ്രധാന ആഹാരമായിരിക്കുകയാണ്.കൂണുകൾ രാവിലെ തന്നെ ആദിവാസി സ്ത്രീകൾ എത്തി വീടുകളിലേക്ക് ശേഖരിക്കും. Read on deshabhimani.com

Related News