ലോകത്തിന് സന്തോഷം നല്‍കിയ ദിനം: ആമസോണ്‍ വനത്തില്‍ നിന്നും കുട്ടികളെ കണ്ടെത്തിയതിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം > ആമസോണ്‍ വനത്തില്‍ നിന്നും 40 ദിവസത്തിനു ശേഷം കുട്ടികളെ ജീവനോടെ കണ്ടെത്തിയതിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകത്തിന് സന്തോഷം നല്‍കിയ ദിനം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാവിലെ ഒരു പോസിറ്റീവ് വാര്‍ത്ത ഓരോ മനുഷ്യനും നല്‍കുന്ന ഉന്മേഷം ചെറുതല്ല എന്നും ഇതൊരു അത്ഭുതദിനമാണെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മെയ് 1നാണ് ആമസോൺ വനത്തിൽ വിമാനം തകർന്ന് കുട്ടികളെ കാണാതായത്. കുട്ടിയുടെ അമ്മയുൾപ്പെടെയുള്ള മൂന്നു പേരുടെ മൃതദേഹങ്ങൾ കുറച്ചു ദിവസങ്ങൾക്ക് ശേഷം വിമാനാവശിഷ്ടങ്ങൾക്ക് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുട്ടികൾ ജീവനോടെയുണ്ട് എന്നതിനുള്ള ധാരാളം സൂചനകൾ രക്ഷാ പ്രവർത്തകർക്ക് ലഭിച്ചിരുന്നു. ഇതോടെ 100ലധികം സൈനികർ ചേർന്ന് തിരച്ചിൽ തുടർന്നു. ഒടുവിൽ ഇന്ന് ഉൾവനത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു   Read on deshabhimani.com

Related News