മലപ്പുറത്ത്‌ പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തി; ബാലവിവാഹത്തിന്‌ കേസ്‌



പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ യതിന്‌ കേസ്‌   കരുവാരക്കുണ്ട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് കരുവാരക്കുണ്ട് പൊലീസ്‌ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തിയതിന്‌ ബാല്യവിവാഹ നിരോധന നിയമം വകുപ്പ് 9, 10 പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, ഖാദിയാർ, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് നിയമം. ബാല്യവിവാഹത്തെക്കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ കർശന നടപടിയെടുക്കുമെന്നും അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റ പറഞ്ഞു. Read on deshabhimani.com

Related News