റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌



തിരുവനന്തപുരം > ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളം ടാബ്ലോയിൽ അവതരിപ്പിക്കുന്നത്. രാജ്യംകണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. മനുഷ്യർക്കിടയിൽ വിഭജനങ്ങൾക്ക് കാരണമായ ജാതിചിന്തകൾക്കും അനാചാരങ്ങൾക്കും വർഗീയവാദങ്ങൾക്കുമെതിരെ അദ്ദേഹം പകർന്ന മാനവികതയുടേയും സാഹോദര്യത്തിന്റേയും ആശയങ്ങൾ കൂടുതൽ ആളുകളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ടാബ്ലോ ഉൾപ്പെടുത്താതിരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ കേരളത്തിനുള്ള പ്രതിഷേധം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News