ഗൊദാർദ്‌ രാഷ്‌ട്രീയ സാധ്യതകളെ ഉപയോഗിച്ച ചലച്ചിത്രകാരൻ: മുഖ്യമന്ത്രി



തിരുവനന്തപുരം> ഫ്രഞ്ച് സിനിമാ സംവിധായകനും സൈദ്ധാന്തികനുമായ ഴാങ്  ലൂക് ഗൊദാർദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണാറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാങ്കേതിക വിനോദോപാധി എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തെ സിനിമയുടെ ആശയ പരിസരത്തിലും ആഖ്യാന രീതികളിലും സജീവമായി കൊണ്ടുവരുന്നതിൽ ഗൊദാർദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോക സിനിമയിലെ അതികായനായ ഗൊദാർദിന് ആദരാഞ്ജലികളെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News