വെങ്ങാനൂർ ഭാസ്‌കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു



തിരുവനന്തപുരം> സിപിഐ എം നേതാവും മുൻ എംഎൽഎയുമായ വെങ്ങാനൂർ ഭാസ്‌ക‌രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സജീവമായ പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.  മികച്ച നിയമസഭാ സാമാജികനുമായിരുന്നു വെങ്ങാനൂർ എന്നും  മുഖ്യമന്ത്രി അനുസ്‌മ‌‌‌‌രിച്ചു. Read on deshabhimani.com

Related News