പെട്രോൾ പമ്പിലെ മോഷണം; ദമ്പതികൾ അറസ്റ്റില്‍

പിടിയിലായ ജോത്സ്‌ന മാത്യു , ഭർത്താവ് റിയാദ്


കൊച്ചി> ചെറായിയിലെ പെട്രോൾ പമ്പിൽ മോഷണം നടത്തിയ ദമ്പതികൾ പിടിയിൽ. തൃശൂർ പട്ടിക്കാട് ചെമ്പൂത്ര പുഴക്കൽപറമ്പിൽ വീട്ടിൽ ജോത്സ്‌ന മാത്യു (22), ‍ഭർത്താവ് റിയാദ് (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴം പുലർച്ചെ ചെറായി ജങ്ഷനിലെ രംഭ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പി​ന്റെ ഓഫീസ് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. അത്താണിയിലുള്ള ലോഡ്ജിൽ നിന്നാണ് മുനമ്പം പൊലീസ് ഇവരെ പിടികൂടിയത്. പ്രതികൾ പെട്രോൾ പമ്പിലെത്താന്‍ ഉപയോഗിച്ച മാരുതി കാറും ഓഫീസ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടു പ്രതികളിൽ ഒരാൾ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. ഒന്നാം പ്രതി റിയാദി​ന്റെ പേരില്‍ എറണാകുളം, തൃശൂർ ജില്ലകളിലെ സ്റ്റേഷനുകളിൽ ഇരുപതിൽപരം മോഷണക്കേസുകളുണ്ട്. ആലങ്ങാട്, തൃശൂര്‍, കുന്ദംകുളം എന്നിവിടങ്ങളില്‍ സമാനരീതിയിൽ നടന്ന പെട്രോൾ പമ്പ് മോഷണംകേസുകളില്‍ റിയാദ് പ്രതിയാണെന്ന് സംശയിക്കുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ച് അന്വേഷക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനകം പിടിച്ചത്. മുനമ്പം ഡിവൈഎസ്പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ എ എൽ യേശുദാസ്, എസ്ഐ അരുൺ ദേവ്, സുനിൽകുമാർ, രാജീവ്, രതീഷ് ബാബു, ബിജു, എഎസ്ഐ സുനീഷ് ലാൽ, സുരേഷ് ബാബു, സിപിഒമാരായ ആസാദ്, അഭിലാഷ്, ജിനി, പ്രശാന്ത്, ശരത്ത് എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായി. Read on deshabhimani.com

Related News