ചെന്നിത്തല - തൃപ്പെരുന്തുറയിൽ ബിജെപിക്ക്‌ ഭരണം പോയി; എൽഡിഎഫ്‌ അവിശ്വാസം പാസായി



മാന്നാർ (ആലപ്പുഴ) > ഒന്നര വർഷമായി ബിജെപി ഭരിക്കുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ചർച്ചയിൽ 18 അംഗങ്ങളും പങ്കെടുത്തു. ആറ് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ്‌ കെ വിനു അവതരിപ്പിച്ച പ്രമേയം 12 വോട്ടുകൾ നേടിയാണ്‌ പാസായത്. ബിജെപിയുടെ  ബിന്ദു പ്രദീപായിരുന്നു പ്രസിഡന്റ്‌. സ്വതന്ത്രനായ ദീപു പടകത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായതോടെ പ്രമേയത്തെ അനുകൂലിച്ചു. കോൺഗ്രസും അനുകൂലിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. ആകെ -18 സീറ്റ്‌. കക്ഷി നില: എൽഡിഎഫ് -5, യുഡിഎഫ് -6, ബിജെപി- 6, സ്വതന്ത്രൻ-ഒന്ന്.   Read on deshabhimani.com

Related News