കമ്പനിയുടെ ആധികാരികത തേടിയ കത്തും‌ ചെന്നിത്തലയ്‌ക്ക്‌ പുതിയ രേഖ



തിരുവനന്തപുരം ഫിഷറീസ്‌ വകുപ്പ്‌ മുമ്പാകെ ആശയം അവതരിപ്പിച്ച കമ്പനിയുടെ ആധികാരികത പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ട കത്തും തെറ്റിധാരണയ്‌ക്ക്‌ ആയുധമാക്കി പ്രതിപക്ഷ നേതാവ്‌. തിങ്കളാഴ്ച വാർത്താസമ്മേളനത്തിലാണ്‌ ചെന്നിത്തല ‘പുതിയ രേഖ’ പുറത്തുവിട്ടത്‌. ഈ കത്ത്‌ 2019 ഒക്ടോബർ മൂന്നിന്‌ അന്നത്തെ ഫിഷറീസ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ വിദേശമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറിക്കയച്ചതാണ്. അങ്കമാലി ആസ്ഥാനമായ ഇഎംസിസി ഇന്റർനാഷണൽ (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഒരു ആശയക്കുറിപ്പ്‌ (കൺസപ്‌റ്റ്‌ നോട്ട്‌) ഫിഷറീസ്‌ വകുപ്പിന്‌ സമർപ്പിച്ചിരുന്നു. ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനത്തിന്‌ നൂതന സാങ്കേതികവിദ്യാ വികസനം എന്നതാണ്‌ കമ്പനിയുടെ ആശയം. മാതൃകമ്പനിയായ ന്യൂയോർക്കിലെ ഇഎംസിസി ഗ്ലോബൽ കൺസ്‌ട്രക്ഷൻ കൺസോർഷ്യത്തിന്റെ ആധികാരികതയെക്കുറിച്ച്‌ വിദേശമന്ത്രാലയത്തിൽനിന്ന്‌ വിശ്വാസ്യമായ മറുപടി ലഭിച്ചാലേ ആശയകുറിപ്പിൽ‌ എന്തെങ്കിലും തുടർ നടപടിയുണ്ടാകൂ എന്നുകാട്ടി  ‌ഫിഷറീസ്‌ വകുപ്പ്‌ മറുപടിയും നൽകി. ഇതേ ആശയത്തിൽ വിശദ പദ്ധതി രേഖ കഴിഞ്ഞവർഷം ഒക്ടോബർ 30ന്‌ ഇഎംസിസി ഇന്റർനാഷണൽ (ഇന്ത്യ) ഫിഷറീസ്‌ വകുപ്പിന്‌ സമർപ്പിച്ചു. മാതൃകമ്പനിയുടെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ ചൂണ്ടിക്കാട്ടി  ഫിഷറീസ്‌ സെക്രട്ടറി മറുപടിയും നൽകി. ഇതിലൊന്നും സർക്കാർതലത്തിൽ എന്തെങ്കിലും ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. ഈ വസ്‌തുത അറിഞ്ഞിട്ടും കെട്ടിച്ചമച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്‌‌ പ്രതിപക്ഷ നേതാവ്‌. Read on deshabhimani.com

Related News