പീഡനക്കേസ്‌: കേന്ദ്രസർക്കാർ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി



കൊച്ചി> സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതിയിലെ കേന്ദ്രസർക്കാർ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി. ആദായനികുതിവകുപ്പ്‌ സ്റ്റാൻഡിങ്‌ കൗൺസലായ പുത്തൻകുരിശ് കാണിനാട്‌ സൂര്യഗായത്രിയിൽ അഡ്വ. നവനീത്‌ എൻ നാഥിന്റെ ജാമ്യഹർജിയാണ്‌ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി തള്ളിയത്‌. നവനീത്‌ ബിജെപി സംഘടനയായ അഭിഭാഷക പരിഷത്ത്‌ ജില്ലാ സമിതി അംഗമാണ്‌. ബലാത്സംഗം, പ്രതിയിൽനിന്ന് ഗർഭിണിയായ സ്‌ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. ജഡ്‌ജി ഷിബു തോമസാണ്‌ ജാമ്യഹർജി തള്ളിയത്‌. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടി പി രമേശ്‌ ഹാജരായി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. സഹപാഠികളായിരുന്ന ഇരുവരും നാലുവർഷത്തിലേറെ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ഒരുമിച്ച്‌ താമസിപ്പിച്ചതായും ലോഡ്‌ജുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു. നവനീത്‌ മറ്റൊരു വിവാഹത്തിന്‌ ഒരുങ്ങിയതോടെയാണ്‌ യുവതി പരാതി നൽകിയത്‌. കൈഞരമ്പ്‌ മുറിച്ച്‌ യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു.   Read on deshabhimani.com

Related News