കോവിഡ് കേസുകള്‍ കൂടും; പകരാതെ നോക്കുക പ്രധാനം: ആരോഗ്യമന്ത്രി



തിരുവനന്തപുരം> സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.പുറത്തുനിന്നു വരുന്നവരില്‍ രോഗബാധയുള്ളവര്‍  കൂടുതല്‍ ഉണ്ടാകാം. അവരില്‍ നിന്ന് രോഗം പകരുന്നത് തടയാനാണ് ജാഗ്രത വേണ്ടതെന്നു മന്ത്രി പറഞ്ഞു.  പുറത്തുനിന്ന് വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസം കൂടും. വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ ആക്കും. അവര്‍  അവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ അവരില്‍നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയാം.. വരുന്നവരില്‍നിന്നുള്ള പോസിറ്റീവ് കേസുകള്‍ കൃത്യമായി മാനേജ് ചെയ്യാനാകും.പക്ഷെ ആ ആളുകള്‍ കൃത്യമായി ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണം. നമ്മുടെ നാട്ടിലുള്ളവരും കൃത്യമായി ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണം. പ്രായം ചെന്നവരും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കണം. ഇവര്‍ ആരും പുറത്തുനിന്ന് വന്നവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കവും പാടില്ല. ഇവ കൃത്യമായി പാലിച്ചാല്‍ കേരളത്തിന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരണം കുറച്ചുനിര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാകുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. അത് അല്‍പം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്കൃത്യമായ ചികിത്സ നല്‍കും--- മന്ത്രി പറഞ്ഞു. മുന്നറിയിപ്പില്ലാതെ ആളുകള്‍ വന്നാല്‍ ഉണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്.  എല്ലാവര്‍ക്കും  കേരളത്തിലേക്ക് വരാം എന്നു തന്നെയാണ് കേരളം പറഞ്ഞിട്ടുള്ളത് എന്നാല്‍ അറിയിക്കാതെ  ഈ സമയത്ത് വന്നാൽ എവിടെനിന്നു വരുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസം നേരിടും അവർ ആരാണെന്ന് കണ്ടുപിടിക്കാൻ പ്രയാസം നേരിടും അത് വരുന്നവർക്കും  ഇവിടെ ഉള്ള ആളുകൾക്കും  വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അതു കൊണ്ടാണ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞത്. അങ്ങനെ ചെയ്‌താല്‍  മനസ്സിലാക്കി ഇടപെടാൻ സാധിക്കും കണ്ണൂരില്‍ ഉണ്ടായത് അപകടകരമായ കാര്യമാണ്. ചില സംഘടനകൾ അവരെ കൊണ്ടു വന്ന്‍ നഗരത്തില്‍ ഇറക്കി വിട്ടുപോയി. നമുക്ക് ഒരു വിവരവുമില്ല വിവരം അറിഞ്ഞതോടെ കണ്ണൂർ കലക്ടർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു.ഈ സ്ഥിതി ഉണ്ടാകരുത് -മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News