കോഴിക്കോട് ഡോക്‌‌ടറെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി അസ്‌റ്റിൽ



കോഴിക്കോട്> ഫാത്തിമ ആശുപത്രിയിൽ ഡോക്‌‌ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. കാരന്തൂർ സ്വദേശി അഷ്‌‌റഫിനെയാണ്‌ അറസ്‌‌റ്റ്‌ ചെയ്‌തത്‌. നേരത്തെ കുന്നമംഗലം പുതിയാക്കൽ സഫീർ ഫാസിൽ (25), കുറുക്കൻ കുന്നുമ്മൽ മുഹമ്മദലി (56) എന്നിവർ പിടിയിലായിരുന്നു. നടക്കാവ് പൊലീസ് ആറ് പേർക്കെതിരെയാണ്‌ കേസെടുത്തിരുന്നത്‌. മുതിർന്ന കാർഡിയോളജിസ്‌റ്റ് ഡോ. പി കെ അശോകനെ (59) മർദിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌. രോഗിയുടെ ബന്ധുക്കൾ അടക്കമുള്ളവർക്കെതിരെയാണ്‌ ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം തടയാനുള്ള നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടി. ഇവിടെ ചികിത്സക്കായി പ്രവേശിപ്പിച്ച കുന്നമംഗലം പുതിയക്കൽ ഹാജിറ നജയുടെ കുഞ്ഞ് പ്രസവ ശസ്‌‌ത്ര‌ക്രിയക്കിടെ മരിച്ചിരുന്നു. പനി ബാധിച്ചാണ്‌ ഹാജിറ നജ ആശുപത്രിയിലെത്തിയത്‌. കുഞ്ഞ് മരിച്ചതോടെയാണ്‌ ആശുപത്രിയിൽ സംഘർഷം ഉണ്ടായത്‌. സിസേറിയനെ തുടർന്ന് നജയുടെ സ്ഥിതി മോശമായെന്നും സ്‌കാൻ റിപ്പോർട്ട് നൽകിയില്ലെന്നും രോഗാവസ്ഥ അറിയിച്ചില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. Read on deshabhimani.com

Related News