മോഡലുകളുടെ മരണം: ഹോട്ടലിലെ ലഹരി ഉപയോഗത്തിന്‌ സൈജു തങ്കച്ചനെതിരെ കേസ്‌



മട്ടാഞ്ചേരി > മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സൈജു തങ്കച്ചനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. സൈജു തങ്കച്ചൻ നേരത്തേ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. നമ്പർ 18 ഹോട്ടലിലെത്തി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇദ്ദേഹം മൊഴി നൽകിയിരുന്നു.  ഇതിന്റെ ഭാഗമായി നമ്പർ 18 ഹോട്ടലിൽ പൊലീസ്‌ റെയ്‌ഡ് നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഫോർട്ട് കൊച്ചിയിൽ പ്രാദേശികമായി വ്യാപിപ്പിക്കാനാണ് നീക്കമെന്ന്‌ പൊലീസ്‌ പറഞ്ഞു. മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന പ്രാദേശിക സംഘങ്ങൾ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സൈജു തങ്കച്ചനെ കാണാൻ ഹോട്ടലിൽ  ആരെല്ലാം എത്താറുണ്ടായിരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News