പാലായില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി



കോട്ടയം> പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. Read on deshabhimani.com

Related News