വടകര കല്ലേരിയിൽ കാർ കത്തിച്ച നിലയിൽ

കല്ലേരിയിൽ കത്തിനശിച്ച കാർ


വടകര > ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരിയിൽ കാർ കത്തിച്ച നിലയിൽ. ദുരൂഹമായ സാഹചര്യത്തിലാണ് കാർ കത്തിയത്.  കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് കാർ നിശ്ശേഷം കത്തിയമർന്നത് . പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കല്ലേരിയിലെ ഒന്തുമ്മൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. രാത്രിയോടെ ബിജുവിനെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം  വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന്  കാർ നാലംഗ സംഘം  കത്തിച്ചുവെന്നാണ് പരാതി. ബിജുവിന് മർദ്ദനമേറ്റതായും പരാതിയുണ്ട്. കാറിന് സമീപം ഒരു ബൈക്ക് ഓവ് ചാലിലേക്ക് തള്ളിയിട്ടിട്ടുമുണ്ട്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വാനിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. സ്വർണ കടത്തുമായി ബന്ധപ്പെട്ടാണോ അക്രമം എന്ന സംശയവുമുണ്ട്.  വടകര പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക്ക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.   Read on deshabhimani.com

Related News