മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ എംവിഐപി കനാൽ ഇടിഞ്ഞു; ഒഴിവായത് വൻ ദുരന്തം



മൂവാറ്റുപുഴ> പണ്ടപ്പിള്ളിയിൽ എംവിഐപി കനാൽ ഇടിഞ്ഞു. ആരക്കുഴ പഞ്ചായത്തിൽ പണ്ടപ്പിള്ളി- മാറാടി ബ്രാഞ്ച് കനാലി​ന്റെ ഭാഗമാണ് 15 അടി താഴേക്ക് ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ -പണ്ടപ്പിള്ളി റോഡിലേക്കാണ് കനാൽ തകർന്നുവീണത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പ്രദേശവാസിയുടെ കാർ ഇതുവഴി കടന്നുപോയ ഉടനെയാണ് കനാൽ തകർന്നത്. കരിങ്കൽക്കെട്ട്‌ ഉൾപ്പെടെ തകർന്ന് വെള്ളത്തിലേക്ക് പതിച്ചു. പണ്ടപ്പിള്ളി മില്ലുംപടി പാലച്ചുവടിനുസമീപമാണ് എംവിഐപി കനാൽ  ഇടിഞ്ഞത്. കനാൽ ഇടിഞ്ഞതിനുതാഴെ കോലുകുടിയിൽ വിമലിന്റെ വീട്ടുമുറ്റത്തേക്ക്‌ കല്ലും മണ്ണും വെള്ളവും കഴുകിയെത്തി. സംഭവമറിഞ്ഞ് എംവിഐപി അധികൃതരെത്തി പണ്ടപ്പിള്ളി മെയിൻ കനാലിൽനിന്ന് ബ്രാഞ്ച് കനാലിലേക്കുള്ള വെള്ളമൊഴുക്ക് തടഞ്ഞു. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വേനൽക്കാലമായതിനാൽ കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഇവിടെ കനാൽ തകർന്നതാണ്. Read on deshabhimani.com

Related News