ജോലിക്കിടെ മരിച്ച ഹോം ഗാര്‍ഡിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ



തിരുവനന്തപുരം > ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരിച്ച ഫയര്‍ ആൻഡ്‌ റെസ്‌ക്യു സര്‍വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമനം സര്‍വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍  എക്സ്റ്റന്‍ഷന്‍ (കേരള സര്‍വകലാശാല) ഡയറക്‌ടറായി വിരമിച്ച വ്യക്തിയാണ് ഡോ സുപ്രിയ. പെൻഷൻ പ്രായം ഉയർത്തി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഡന്റല്‍ സര്‍ജന്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്‌ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്‌ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമാണ്‌. ആയതിനാൽ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസിലെ ഡന്റല്‍ സര്‍ജന്‍മാരുടെ പെന്‍ഷന്‍ പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ൻഡ്‌ യോഗ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് നിരാക്ഷേപ പത്രം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. Read on deshabhimani.com

Related News