സി ആർ വർമ പാലിയത്തെ അനശ്വര പോരാളി: മന്ത്രി പി രാജീവ്‌



തിരുവനന്തപുരം> നാടുവാഴിത്തത്തിനും അയിത്തവാഴ്‌ചക്കുമെതിരെ നടന്ന പാലിയം സത്യഗ്രഹത്തിലെ അനശ്വര പോരാളി സി ആർ വർമയുടെ നിര്യാണത്തിൽ വ്യവസായ മന്ത്രി പി രാജീവ്‌ അനുശോചിച്ചു. പാലിയം പ്രക്ഷോഭത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ്‌ അദ്ദേഹത്തിന്റെ വിയോഗം. മരണംവരെ കമ്യൂണിറ്റ്‌ പാർടിയുടെയും സിപിഐ എമിന്റെയും സജീവപങ്കാളിയായിരുന്നു. വിദ്യാർഥികാലത്തു തന്നെ കമ്യൂണിസ്‌റ്റ്‌ ആദർശങ്ങളിൽ ആകൃഷ്‌ടനായ അദ്ദേഹം മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയായിരിക്കെയാണ്‌ പാലിയം സമരത്തിൽ പങ്കെടുത്ത്‌ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റുവാങ്ങിയത്‌. പാലിയം കൊട്ടാരത്തിനെതിരായ സമരത്തിൽ കൊച്ചി രാജകുടുംബാംഗമായ സി ആർ പങ്കെടുത്തത്‌ വലിയ കോളിളക്കമുണ്ടാക്കി. എന്നാൽ പാലിയം പ്രക്ഷോഭത്തിന്‌ അതുപകർന്ന ആവേശം ചെറുതല്ലായിരുന്നു. അധസ്ഥിത വിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക്‌ എന്നു ആവേശം പകരുന്ന സമരസ്‌മരണകളോടെ സി ആർ വർമക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പി രാജീവ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com

Related News