കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നൽകും: സി കെ ശ്രീധരൻ



കാഞ്ഞങ്ങാട്> കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന അഡ്വ. സി കെ ശ്രീധരൻ. ടി പി വധക്കേസിൽ  സിപിഐഎമ്മുമായി ഒത്തുകളിച്ചുവെന്ന പരാമർശത്തിനെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്. നോട്ടീസ് ചൊവ്വാഴ്ച അയക്കും ഞായറാഴ്ച കാസർകോട് ചിറ്റാരിക്കലിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലാണ് സുധാകരൻ അസത്യപരാമർശം നടത്തിയത്.  അപകീർത്തികരമായ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് നൽകാനാണ് സി കെ ശ്രീധരന്റെ തീരുമാനം. കോടതി വിധി സംബന്ധിച്ച് അജ്ഞത നിറഞ്ഞ ബാലിശവും അടിസ്ഥാനരഹിതവുമായ പരാമർശം നടത്താൻ  കെ സുധാകരന് മാത്രമേ കഴിയൂവെന്ന് സി കെ ശ്രീധരൻ പറഞ്ഞു. ബിജെപി - ആർഎസ്എസ് വർഗ്ഗീയതയോട് സന്ധി ചെയ്യുന്ന കെ സുധാകരശന്റയും  കോൺഗ്രസിശന്റയും  നയത്തിൽ പ്രതിഷേധിച്ചാണ് അഡ്വ. സി കെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി  സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. Read on deshabhimani.com

Related News