ഉപതെരഞ്ഞെടുപ്പ്‌; കളമശ്ശേരി നഗരസഭ 37 ആം വാർഡിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം



കൊച്ചി > ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. കളമശ്ശേരി നഗരസഭയിലെ 37 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി ജയം. എൽഡിഎഫ്‌ സ്ഥാനാർഥി റഫീഖ്‌ മരയ്‌ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌.25 വര്‍ഷമായി യുഡിഎഫ് ജയിക്കുന്ന വാര്‍ഡാണ്. യുഡിഎഫിലെ ലീഗ്‌ സ്ഥാനാർഥി സമീലിനെയാണ്‌ റഫീഖ്‌ തോൽപ്പിച്ചത്‌. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ തുടർന്നാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചത്‌. 42 വാർഡുകളുള്ള നഗരസഭയിൽ യുഡിഎഫ് -19, എൽഡിഫ് -18, യുഡിഎഫ് വിമതർ രണ്ട് , സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എൽഡിഎഫിനെയും, ഒരു യുഡിഎഫ് വിമതൻ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടർന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു. Read on deshabhimani.com

Related News