താനൂരിൽ ബസ്‌ പാലത്തിൽനിന്ന്‌ മറിഞ്ഞു; 15 യാത്രക്കാർക്ക്‌ പരിക്ക്‌



താനൂർ > മലപ്പുറം താനൂരിൽ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ 15 പേർക്ക്‌ പരിക്കേറ്റു. ദേവദാർ റെയിൽവെ മേൽപാലത്തിൽനിന്നാണ്‌ ബസ്‌ താഴേക്ക്‌ മറിഞ്ഞത്‌. തിരൂരിൽ നിന്ന്‌ താനൂരിലേക്ക്‌ പോയ ബസാണ്‌ മറിഞ്ഞത്‌. ആർക്കും ഗുരുതര പരിക്കില്ല.  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.    ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി.  മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിയുകയായിരുന്നു. Read on deshabhimani.com

Related News