കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു; 11 പേർക്ക് പരിക്ക്



കോഴിക്കോട്> കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News