വടക്കഞ്ചേരി അപകടം: പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു



പാലക്കാട്‌ > തൃശൂർ – പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ മരിച്ച ഒമ്പതു പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുമാണ് അപകടത്തിൽ മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം  മുളന്തുരുത്തി മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ പൊതുദർശനത്തിനുവെയ്ക്കും. എറണാകുളം വെട്ടിക്കൽ മാർ ബസേലിയേസ്‌ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ്‌ ബസ് കെഎസ്ആർടിസിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.  വിദ്യാർഥികളുമായി ഊട്ടിയിലേക്ക്‌ പോയ ബസ്‌ കോയമ്പത്തൂരിലേക്ക്‌ പോവുന്ന  കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. മന്ത്രിമാരായ എം ബി രാജേഷ്‌, കെ കൃഷ്‌ണൻകുട്ടി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News