കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരുക്ക്



കോഴിക്കോട്> ചേവരമ്പലം ബൈപാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 ഓളം  പേർക്കു പരുക്ക്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പെരുമ്പാവൂർ നിന്നും തിരുനെല്ലിക്ക് പോകുന്ന ബസും, എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.   Read on deshabhimani.com

Related News