ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു

ഇടപ്പള്ളി കുന്നുംപുറത്ത് രാവിലെ അഗ്നിബാധയിൽ കത്തി നശിച്ച ബഹുനില കെട്ടിടം. PHOTO: സുനോജ് നൈനാന്‍ മാത്യു


ഇടപ്പള്ളി> ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം.കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്   Read on deshabhimani.com

Related News