സർക്കാർ വാക്കുപാലിച്ചു ; പരിസ്ഥിതിലോല മേഖലയ്‌ക്ക്‌ പുതിയ ഉത്തരവ്‌



തിരുവനന്തപുരം ജനവാസമേഖലയെയും കൃഷിയിടങ്ങളെയും സർക്കാർ–- അർധ സർക്കാർ–- പൊതുമേഖലാ സ്ഥാപനങ്ങളെയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും അതിരിൽനിന്ന്‌ ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോലമാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്‌.  ഇതിൽ  പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്നതടക്കമുള്ള  നടപടി സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസമേഖല   ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  നേരത്തെ സംസ്ഥാന സർക്കാർ  കേന്ദ്രത്തിന്‌ ഭേദഗതി നിർദേശങ്ങൾനൽകിയിരുന്നു.  അന്തിമ വിജ്ഞാപനത്തിന്‌   ഈ നിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നു. ഇതിനിടെയാണ്‌ സുപ്രീംകോടതി ഉത്തരവ്‌ വന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്രം മടക്കിയയച്ചു. ഈ സാഹചര്യത്തിലാണ്‌ സർക്കാർ പുതിയ ഉത്തരവിറക്കിയത്‌. Read on deshabhimani.com

Related News