ബഫര്‍സോണ്‍ വിഷയത്തിൽ റിവ്യു പെറ്റീഷന്‍ നല്‍കുന്നതിന്‌ കേന്ദ്രത്തിന് കത്തയച്ചു: വനംമന്ത്രി



തിരുവനന്തപുരം> ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി. വിധിയിയുടെ പ്രത്യാഘാതം കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തും. മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. അതേസമയം വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗവും ഇന്ന് ചേരും. വൈകിട്ട് നാലിന് ഓണ്‍ലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ബഫര്‍ സോണ്‍; തൃശൂര്‍ ജില്ലയിയിലെ മലയോര മേഖലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ഇന്ന് തൃശൂര്‍ ജില്ലയിയിലെ മലയോര മേഖലയില്‍ ഹര്‍ത്താല്‍. ഇന്ന് ജില്ലയില്‍ മലയോര മേഖല ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എം എം വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍. പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്കര, ആറ്റൂര്‍, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂര്‍ എന്നീ വില്ലേജുകളിലാണ് ഹര്‍ത്താല്‍. 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി നിര്‍ദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. Read on deshabhimani.com

Related News