ജൂൺ 30ന്‌ തൃശൂരിൽ മലയോര മേഖല ഹർത്താൽ



തൃശൂർ> പാരിസ്ഥിതിക സവേദക മേഖല അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട്‌  ജൂൺ 30ന്‌ ജില്ലയിൽ മലയോര മേഖല ഹർത്താൽ നടത്തുമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എം എം വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ. പീച്ചി, പാണഞ്ചേരി, എളനാട്‌, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ  എന്നീ വില്ലേജുകളിലാണ്‌ ഹർത്താൽ. 1 കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതി നിർദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട്‌ ചേർന്ന വില്ലേജുകളിലെ ജനങ്ങളെയാകെ  ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ്‌ എൽഡിഎഫ്‌ ആവശ്യം. Read on deshabhimani.com

Related News