ബ്രഹ്മപുരത്ത് മാലിന്യക്കൂന ; ഉത്തരവാദി ടോണി ചമ്മണി : എൻ വേണുഗോപാൽ



കൊച്ചി ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം ടോണി ചമ്മണി മേയറായിരിക്കെ അദ്ദേഹത്തിന്റെ താൽപ്പര്യപ്രകാരം കരാർ നൽകിയ ജിജെ ഇക്കോ പവർ എന്ന കമ്പനിയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാൽ. അവർ എന്തുചെയ്തുവെന്ന്‌ അന്വേഷിക്കണമെന്നും ടോണി ചമ്മണി മേയറായിരുന്ന 2010–-15 കാലത്തെ കൗൺസിലിൽ അംഗമായിരുന്ന വേണുഗോപാൽ ആവശ്യപ്പെട്ടു. ഒരു പരിജ്ഞാനവുമില്ലാത്ത കമ്പനി എങ്ങനെ ബ്രഹ്മപുരം കരാർ നേടിയെന്ന് അന്വേഷിക്കണം. അവിടെ മാലിന്യം കൂമ്പാരമായത്‌ ടോണി ചമ്മണിയുടെ കാലത്താണ്‌. മൂന്ന്‌ ടൺ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവന്നാലേ ബ്രഹ്മപുരത്ത് സംസ്കരിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും കരാർ ഒപ്പിട്ടത് ജി ജെ ഇക്കോ പവറാണ്. തുടർന്നാണ്, ഇത്രയധികം മാലിന്യം ബ്രഹ്മപുരത്തേക്ക് വന്നതും സംസ്കരിക്കാതെ കൂമ്പാരമായതും. യുഡിഎഫ്‌ ഭരിച്ച കാലത്ത്‌ ബ്രഹ്മപുരത്ത്‌ ഒരു വികസനവും നടന്നില്ലെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും വേണുഗോപാൽ ചോദിച്ചു. Read on deshabhimani.com

Related News