ബ്രഹ്മപുരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല: 82 ദിവസത്തെ കർമ്മ പരിപാടിക്ക് രൂപം നൽകി



കൊച്ചി> ബ്രഹ്മപുരത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും 82 ദിവസം നീണ്ടു നിൽക്കുന്ന പുതിയ കര്‍മ്മപരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. ബ്രഹ്മപുരത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷം വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.   Read on deshabhimani.com

Related News