ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ സ്‌ഫോടനം; ആര്‍എസ്എസ് നേതാവ് ആശുപത്രിയില്‍



കാക്കയങ്ങാട്(കണ്ണൂര്‍)> ആയിചോത്ത് ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും പരിക്ക്. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം. എ കെ സന്തോഷ് (32) മുക്കോലപറമ്പത്ത്, ഭാര്യ ലസിത സന്തോഷ് എന്നിവര്‍ക്കാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും ബോംബ് പൊട്ടി പരിക്കേറ്റത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി.  സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.   Read on deshabhimani.com

Related News