വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

എ കെ സന്തോഷ്‌


പേരാവൂർ > കാക്കയങ്ങാട് ആയിച്ചോത്ത്‌ വീട്ടിൽ ബോംബ്‌ സ്‌ഫോടനമുണ്ടായ സംഭവത്തിൽ ഗൃഹനാഥനായ ആർഎസ്എസ് ക്രിമിനൽ എ കെ സന്തോഷ്‌ അറസ്റ്റിൽ. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്‌ മുക്കോലപറമ്പത്ത് എ കെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുമ്പും സ്വന്തം വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടാകുകയും അന്ന് കൈവിരൽ അറ്റുപോകുകയും ചെയ്‌തിരുന്നു. കേസിൽവിചാരണ നേരിടവെയാണ് പുതിയ സംഭവം. സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു. Read on deshabhimani.com

Related News