കൊടുവള്ളി പൂനൂര്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു



കോഴിക്കോട്> കൊടുവള്ളി പൂനൂര്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചമൽ കൊട്ടാര പറമ്പിൽ കരീം (76) ന്റെ മൃതദേഹമാണ് കൊടുവള്ളി വാവാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തിയത്.  ശനിയാഴ്‌ച്ച വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഇദ്ദേഹത്തിന്റെ ബൈക്ക്‌ കോളിക്കൽ പുഴയുടെ സമീപത്ത്‌ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.   ഞായറാഴ്‌ച്ച രാവിലെയാണ്‌ പൂനൂർ പുഴയിൽ കത്തറമ്മൽ ഭാഗത്ത്‌ നടക്കാനിറങ്ങിയവർ മൃതദേഹം ഒഴുക്കിപോവുന്നത്‌ കണ്ടത്‌.  തുടർന്ന്‌ നാട്ടുകാരും കൊടുവളളി പൊലീസും നടത്തിയ തിരച്ചിലിൽ എരഞ്ഞോണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടുവള്ളി ഇൻസ്പെക്‌ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടത്തി.  മൃതദേഹം മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ഭാര്യ: നഫീസ. മക്കൾ:  സുഹൈൽ, ഷിഫാനത്ത്. മരുമക്കൾ: ശാഹിന, നിസാർ.   Read on deshabhimani.com

Related News