ബ്ലു ഇക്കണോമിയും മത്സ്യമേഖലയും സെമിനാർ 7ന്

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ‘ബ്ലൂ ഇക്കണോമിയും മത്സ്യമേഖലയും’ സെമിനാറിന്റെ 
സംഘാടകസമിതി രൂപീകരണയോഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു


വൈപ്പിൻ > സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിന് ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബ്ലൂ ഇക്കണോമിയും മത്സ്യമേഖലയും സെമിനാറിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഡോ. തോമസ് ഐസക്കാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം കെ ശിവരാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ പി പ്രിനിൽ, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് ഭാസുരാദേവി, സെക്രട്ടറി ആന്റണി ഷീലൻ, കെ എ സാജിത്, എ കെ ശശി, തുളസി സോമൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ (ചെയർമാൻ), പി വി ലൂയിസ്, കെ കെ രഘുരാജ്, എ കെ ശശി, കെ എ സാജിത് (വൈസ്ചെയർമാന്മാർ), എ പി പ്രിനിൽ (ജനറൽ കൺവീനർ), ബി വി പുഷ്കരൻ, കെ എസ് രാധാകൃഷ്ണൻ, തുളസി സോമൻ, ഇ വി സുധീഷ് (ജോയിന്റ് കൺവീനർമാർ). എം പി പ്രശോഭ് (ട്രഷറർ). Read on deshabhimani.com

Related News