ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചു



ഇടുക്കി> ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്നതോടെ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ഇത്‌. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 അടിയാണ് ബ്ലൂ അലർട്ട് ലെവൽ. പരമാവധി ഡാമിന്റെ സംഭരണ പരിധി 2403 അടിയാണ്‌. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു. എന്നാൽ ആശങ്ക വേണ്ടെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. ജലനിരപ്പ്‌ 2396 അടിയായാല മാത്രമാണ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിക്കുക. റെഡ്‌ അലർട്ടിന്‌ 2397 അിയാകണം. പരമാവധി ശേഷിയായ 2403 അടിയായാൽ മാത്രമെ ഷട്ടറുകൾ ഉയർത്തുകയുള്ളൂ. നിലവിൽ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ മഴയില്ല. എന്നാൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ കനത്തമഴക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണ്.  നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. കടലിൽ പോകുന്നതിന് വിലക്ക് തുടരുകയാണ്. Read on deshabhimani.com

Related News