രേഖകളില്ലാതെ കടത്തിയ 33.74 ലക്ഷം പിടിച്ചു



പാലക്കാട്> രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 33,74,000 രൂപയുമായി ആന്ധ്രപ്രദേശ് സ്വദേശിയെ പാലക്കാട് ജങ്ഷനിൽ ആർപിഎഫ് അറസ്റ്റ് ചെയ്തു. നെല്ലൂർ സ്വദേശി ഷെയ്ഖ് മസ്താൻ (49) ആണ് അറസ്റ്റിലായത്. ഹൈദരാബാദ്– കൊച്ചുവേളി ശബരി എക്സ്പ്രസിൽ ആന്ധ്രപ്രദേശിലെ നെല്ലൂരിൽനിന്ന്‌ ഒറ്റപ്പാലത്തേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്‌ അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, എഎസ്ഐമാരായ സജി അഗസ്റ്റിൻ, ഷാജുകുമാർ, കെ സുനിൽകുമാർ, കോൺസ്റ്റബിൾ വീണ ഗണേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read on deshabhimani.com

Related News