ശബരിമല സ്ത്രീപ്രവേശന സമരം : ക്രിമിനല്‍ കേസും പിന്‍വലിക്കണമെന്ന് ബിജെപി



ബാലുശ്ശേരി> ശബരിമല  സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍. ക്രിമിനല്‍ സ്വഭാവമുള്ള കേസുകളും  പിന്‍വലിക്കണം.  ഉപാധിവെക്കാനുള്ള നീക്കം ദുഷ്ടലാക്കാണ്.   സി എ എ യുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള ബാലന്‍സ് ചെയ്യലാണ് ഇതിനു പിന്നില്‍.സി എ എ കേസുപോലെയല്ല ശബരിമല കേസെന്നും അദ്ദേഹം പറഞ്ഞു.'വയനാടന്‍ പ്രധാനമന്ത്രി'യായ രാഹുല്‍ഗാന്ധിക്ക്  മികച്ച നടനുള്ള അവാര്‍ഡ് നല്‍കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   Read on deshabhimani.com

Related News