പാലക്കാട്‌ ഗ്രൂപ്പ്‌ പോര്‌ കടുത്തു ; നേതാക്കളുടെ ഫോൺ ചോർത്തി ബിജെപി



പാലക്കാട്‌ അഴിമതിയും പാർടി പിടിക്കാനുള്ള ശ്രമവും പുറത്തുവന്നതിനെത്തുടർന്ന്‌ ചില നേതാക്കളുടെ ഫോൺ ചോർത്താൻ ബിജെപി ജില്ലാ നേതൃത്വം ശ്രമം തുടങ്ങി. ബിഎസ്‌എൻഎല്ലിലെ സംഘപരിവാർ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണിത്‌. പല നേതാക്കളുടെയും ഫോൺ വിവരം ഇതിനകം ചോർത്തിയതായാണ്‌ സൂചന. മാധ്യമപ്രവർത്തകരുമായി ബന്ധമുള്ളവർ, കൃഷ്‌ണദാസ്‌ പക്ഷക്കാർ, നേതൃത്വത്തെ നിരന്തരം വിമർശിക്കുന്നവർ, ഔദ്യോഗിക പക്ഷത്തെ ചിലർ എന്നിവരെയാണ് ചോർത്തുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറക്കിയ പണം നേതാക്കൾ മുക്കിയത്‌ മണ്ഡലം കമ്മിറ്റികളില്‍ ചർച്ചയായി. ചെർപ്പുളശേരിയിലെ ബാങ്ക്‌ തട്ടിപ്പ്‌, വടക്കഞ്ചേരിയിലെ ഓഹരിതട്ടിപ്പ്‌ എന്നിവയും വലിയ വാർത്തയായി. ജില്ലാ നേതൃത്വത്തിനെതിരെ വ്യാപകമായി എതിർശബ്ദമുയർന്നതോടെ നേതാക്കളിൽ പലരും അസംതൃപ്‌തിയിലാണ്‌. സംസ്ഥാന നേതാവിനെ പാലക്കാട്‌ നഗരസഭാ ഭരണത്തിൽ ഇടപെടാൻ അനുവദിക്കാത്തതാണ്‌  ജില്ലാ പ്രസിഡന്റായിരുന്ന കൃഷ്‌ണദാസിന്റെ സ്ഥാനം തെറിക്കാൻ കാരണം. ഇതൊക്കെ പുറത്തുവന്നതോടെയാണ്‌ നേതാക്കളുടെ ഫോൺ ചോർത്താൻ തീരുമാനിച്ചത്‌. Read on deshabhimani.com

Related News