തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി: അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി



തിരുവനന്തപുരം> അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ബിജെപി സംസ്ഥാന ഭാരവാഹിപട്ടിക പുനസംഘടിപ്പിച്ചു. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. പത്തനംതിട്ടയില്‍ വി എ സൂരജിനെയും കോട്ടയത്ത് ജി ലിജിന്‍ ലാലിനെയും പാലക്കാട് കെ പി മധുവിനെയും കാസര്‍ഗോഡ് രവീശതന്ത്രിയെും പുതിയ പ്രസിഡന്റുമാരായി  തെരഞ്ഞെടുത്തു. പ്രസിഡന്റ്  സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ തുടരും നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയില്‍ പുനസംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത് വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറര്‍. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി.   സന്ദീപ് വചസ്പതി, കെവിഎസ് ഹരിദാസ്, ടിപി സിന്ദുമോള്‍ എന്നിവരെ വക്താക്കളായി ഉള്‍പ്പെടുത്തി. ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ എന്നിവരേ ദേശീയ കൗണ്‍സിലിലേക്കും ഉള്‍പ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.   Read on deshabhimani.com

Related News