കലങ്ങിമറിഞ്ഞ്‌ ബിജെപി; ‘ലെഫ്‌റ്റ്‌’ അടിച്ച്‌ നേതാക്കൾ



തിരുവനന്തപുരം > ബിജെപിയിലെ കലഹം അതിരൂക്ഷമാക്കി സംസ്ഥാന ഭാരവാഹികളുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന്‌ മുതിർന്ന നേതാക്കൾ പുറത്തുപോയി. വി മുരളീധരൻ–-കെ സുരേന്ദ്രൻ വിഭാഗം ഏകപക്ഷീയമായി പാർടിയിൽ നടത്തുന്ന പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ്‌ നേതാക്കളുടെ രോഷപ്രകടനം. മുൻ അധ്യക്ഷനും കോർകമ്മിറ്റിയംഗവുമായ പി കെ കൃഷ്ണദാസ്‌, ജനറൽ സെക്രട്ടറി എം ടി രമേശ്‌,  ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ, മുതിർന്ന നേതാവ്‌ എം എസ്‌ കുമാർ എന്നിവരാണ്‌  ഗ്രൂപ്പുകൾ വിട്ടത്‌. സംസ്ഥാന ഭാരവാഹി ഗ്രൂപ്പ്‌, ചാനൽ ചർച്ചകൾക്ക്‌ പോകുന്നവരുടെ ഗ്രൂപ്പായ ‘പാനലിസ്‌റ്റ്‌’ എന്നിവയിൽനിന്നാണ്‌ ‘ലെഫ്‌റ്റ്‌ ’ ആയത്‌. പുനഃസംഘടനയുടെ ഭാഗമായി ആദ്യ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ച അഞ്ചിനുതന്നെ എം എസ്‌ കുമാർ ‘പാനലിസ്‌റ്റ്‌ ’ ഗ്രൂപ്പ്‌ വിട്ടിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടുന്ന ഗ്രൂപ്പുകളിൽനിന്ന്‌ പുറത്തുപോയതിലൂടെ ശക്തമായ വെല്ലുവിളിയാണ്‌ കൃഷ്ണദാസ്‌ വിഭാഗം ഉയർത്തിയിരിക്കുന്നത്‌. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഹിരണ്യകശിപുവിനോട്‌ ഉപമിച്ച്‌ ശോഭാ സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതിനു പിന്നാലെയാണ്‌ മുതിർന്ന നേതാക്കളുടെ പ്രതിഷേധം. Read on deshabhimani.com

Related News