തിരുവനന്തപുരം കരവാരത്ത് 50 ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പം

കരവാരത്ത് ബിജെപി വിട്ടെത്തിയ പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ


കിളിമാനൂർ > കരവാരത്ത്‌ അമ്പതിലധികം ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കരവാരം പഞ്ചായത്തിൽ ബിജെപിയുടെ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചാണ്‌ രാജി. പഞ്ചായത്തിലെ അഴിമതിക്കെതിരെ സിപിഐ എം സമരത്തിന്റെ അവസാനദിനമാണ്‌ ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പെം അണിചേർന്നത്‌.   സമരത്തിന്റെ സമാപനയോ​ഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്‌തു. ബിജെപിയുടെ മുൻ കരവാരം പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് ബിജുകർണകിയുടെ നേതൃത്വത്തിൽ ബിജെപി വിട്ടുവന്ന അമ്പതോളം പ്രവർത്തകരെ ആനാവൂർ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ ആർ രാമു, ബി പി മുരളി, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ മടവൂർ അനിൽ, ബി സത്യൻ, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഒ എസ് അംബിക എംഎൽഎ, ജി രാജു, ടി എൻ വിജയൻ, ഡി സ്മിത, വി ബിനു, കെ വത്സലകുമാർ, ജെ ജിനേഷ് കിളിമാനൂർ, ആർ കെ ബൈജു, വി പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു. മൂന്നാംദിനസമരത്തിന് എം കെ രാധാകൃഷ്ണൻ, എസ് എം റഫീഖ്, എസ് മധൂസൂദനക്കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News